പാനൂർ: സ്കൂട്ടർ യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു. ചെറുപറമ്പിലെ പുതിയവീട്ടിൽ യൂസഫ് (70) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 തോടെ താഴെ കുന്നോത്തുപറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ യൂസഫിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കബറടക്കം ഇന്ന് രാവിലെ 7.30ന് കേളോത്ത് ജുമഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: സൈനബ.
മക്കൾ: ഡോ. സുഹൈർ, ജുറൈജ് (ഇരുവരും ഖത്തർ), ഡോ. ഉമ്മു ഐമൻ (ദുബായ്), പരേതയായ ജുബൈരിയത്ത്. മരുമക്കൾ: ഡോ. സഫീദ, ഹഫ്ത്താബ്, ഫാത്തിമ,അബ്ദുള്ള. സഹോദരങ്ങൾ: നഫീസു, മൈമൂനത്ത്, ഹാജറ, പരേതനായ അബ്ദുൾ ഖാദർ, അഹമ്മദ്.